Uae
എക്‌സ്‌പോഷർ നാളെ ആരംഭിക്കും; നിർണായക നിമിഷങ്ങൾ രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫർമാരെത്തും
ഫെബ്രുവരി 26 വരെയാണ് അൽ ജാദയിൽ ഫെസ്റ്റിവൽ നടക്കുന്നത്.

ഷാർജ | സംഘർഷ മേഖലകളിൽ നിന്നും പരിസ്ഥിതി ഉൾപ്പെടെ മനുഷ്യചരിത്രത്തിലെ നിർണായക നിമിഷങ്ങൾ രേഖപ്പെടുത്തിയ ആഗോള പ്രശസ്തരായ ഫോട്ടോ ജേണലിസ്റ്റുകൾ നാളെ ആരംഭിക്കുന്ന എക്‌സ്‌പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിലെത്തും.
ഫെബ്രുവരി 26 വരെയാണ് അൽ ജാദയിൽ ഫെസ്റ്റിവൽ നടക്കുന്നത്. ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച വസ്തുതകൾ ലോകത്തിന് എത്തിച്ചുകൊടുത്ത ഫോട്ടോഗ്രാഫർമാരുടെ അനുഭവങ്ങൾ കേൾക്കാനുമുള്ള അവസരവും ഉണ്ടാവും. പ്രോഗ്രാമിൽ ഫോട്ടോ ജേർണലിസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്ന നിരവധി സംഭാഷണങ്ങളും ഉൾപ്പെടുന്നു.
49,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ ജാദയിലെ പുതിയ വേദിയിലാണ് ഇത്തവണ എക്‌സ്‌പോഷർ നടക്കുക.അത്യാധുനിക ഗാലറികൾ, സംവേദനാത്മക ഇൻസ്റ്റാളേഷനുകൾ, തിയേറ്ററുകൾ എന്നിവ ഇവിടെ ഉണ്ടാകും.ഏഴ് ദിവസങ്ങളിലായി 84 മണിക്കൂർ പരിപാടികളുണ്ടാവും. 98ലധികം പ്രദർശനങ്ങളും 72 ശിൽപ്പശാലകളും അവതരിപ്പിക്കും.