muslim league state president
പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ലീഗിന്റെ പാരമ്പര്യവും സംസ്‌കാരവും കൂട്ടിയിണക്കി പുതിയ കാലഘട്ടത്തിന് അനുസരിച്ച് പാര്‍ട്ടിയെ നയിക്കും
മലപ്പുറം | പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗിന്റെ പുതിയ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൈദരലി തങ്ങളുടെ വിയോഗം ഇന്നലെ ആകസ്മികമായി സംഭവിച്ചു. പാര്‍ട്ടിക്ക് ഒരു ശൂന്യത വരരുത് എന്നതിനാല്‍ പാര്‍ട്ടി തങ്ങളുടെ അനിയന്‍ എന്ന നിലയില്‍ എന്നെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. പുതിയ സ്ഥാനത്ത് എത്തിയെന്നതുകൊണ്ട് ഒരു അപരിചിതത്വം തോന്നുന്നില്ല. കൂടെയുള്ളവരെല്ലാം തന്റെ നേതാക്കളും സുഹൃത്തുക്കളാണ്. ഇതിനാല്‍ വലിയ. ആത്മവിശ്വാസമുണ്ടെന്നും സാദിഖലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പുതിയ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് മുന്നോട്ട്‌പോകും. പുതിയ കാലഘട്ടം, പുതിയ സമൂഹം എന്നിവ ഏത് രാഷ്ട്രീയ പാര്‍ട്ടിയും അഭിമുഖീകരിക്കുന്നതാണ്. ഇവിടെ ലീഗിന്റെ പാരമ്പര്യവും സംസ്‌കാരവും കൂട്ടിയിണക്കി പുതിയ കാലഘട്ടത്തിന് അനുസരിച്ച് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.