Connect with us

Kerala

നരബലിക്കു കളമൊരുക്കിയ 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു

യുവതിയെന്ന വ്യാജേനെ ഷാഫി ഭഗവല്‍ സിങ്ങുമായി മൂന്ന് വര്‍ഷത്തോളം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളുളള സംഭാഷണമാണ് ഇവര്‍ തമ്മില്‍ നടത്തിയത്.

Published

|

Last Updated

കൊച്ചി | ഇലന്തൂര്‍ ഇരട്ട നരബലിക്കു കരുക്കള്‍ നീക്കാന്‍ മുഖ്യസൂത്രധാരന്‍ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് വീണ്ടെടുത്തു. ഈ പ്രൊഫൈലിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഷാഫി ഭഗവല്‍ സിങ്ങിനെ നരബലിയിലേക്ക് ആകര്‍ഷിച്ചത് എന്നാണു വിവരം.

യുവതിയെന്ന വ്യാജേനെ ഷാഫി ഭഗവല്‍ സിങ്ങുമായി മൂന്ന് വര്‍ഷത്തോളം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളുളള സംഭാഷണമാണ് ഇവര്‍ തമ്മില്‍ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്.

ശ്രീദേവിയെന്ന പേരില്‍ ഫാഫി മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. 2019 ലാണ് ശ്രീദേവിയെന്ന അക്കൗണ്ടില്‍ നിന്നും ഭഗവല്‍ സിംഗിന് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. ഈ അടുപ്പം പിന്നീട് ് പ്രണയത്തോളം വളര്‍ന്നു എന്നാണു പോലീസ് പറയുന്നത്. നേരില്‍ കണ്ടില്ലെങ്കിലും ശ്രീദേവിയെ ഭഗവല്‍സിംഗ് എല്ലാം തുറന്നു പറയുന്ന തരത്തില്‍ വിശ്വസിച്ചു.
ഭഗവല്‍സിംഗ് തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞതോടെ ‘ശ്രീദേവി’ സിദ്ധനെ പരിചപ്പെടുത്തുകയും സിദ്ധന്‍ എന്ന വ്യാജേന ഷാഫി പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നാണു വിവരം. പിന്നീടാണ് നടുക്കുന്ന ഇരട്ട നരബലികള്‍ക്കുള്ള കളമൊരുക്കിയത്.

 

 

---- facebook comment plugin here -----

Latest