Connect with us

up election

ബി ജെ പിയില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരും; യു പിയില്‍ ആരുമായും സഖ്യത്തിനില്ലെന്ന് ശിവസേന

ബി ജെ പി ഉത്തര്‍പ്രദേശില്‍ കനത്ത തിരച്ചടി നേരിടുമെന്നും റാവത്ത്

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കില്‍ പ്രതികരണവുമായി ശിവസനേ എം പി സഞ്ജയ് റാവത്ത്. ഇതൊരു തുടക്കമാത്രമെന്നും കൂടുതല്‍ എം എല്‍ എമാര്‍ വരും ദിവസങ്ങളില്‍ ബി ജെ പി വിടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉത്തര്‍പ്രദേശില്‍ കനത്ത തിരച്ചടി നേരിടുമെന്നും റാവത്ത് അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ശിവസേനയുടെ തിരഞ്ഞെടുപ്പ് പരിപാടികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രചരണം നടത്തുകയാണ് സഞ്ജയ് റാവത്ത് ഇപ്പോള്‍. പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ആരുമായും സഖ്യമുണ്ടാക്കില്ല. ബി ജെ പിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാവില്ല. എസ് പിയുമായി തങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ ഉണ്ട്. അതിനാല്‍ അവര്‍ക്കൊപ്പം പാര്‍ട്ടി പോകില്ല. എന്നാല്‍, ഉത്തര്‍പ്രദേശില്‍ മാറ്റം തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Latest