Connect with us

Manmohan singh

മന്‍മോഹന്‍ സിംഗ് ചികിത്സയില്‍ കഴിയുന്ന ചിത്രം കേന്ദ്രമന്ത്രി പുറത്ത് വിട്ടതില്‍ അതൃപ്തി രേഖപ്പെടുത്തി കുടുംബം

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ചികിത്സയിലിരിക്കുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ടതില്‍ അതൃപ്തി രേഖപ്പെടുത്തി അദ്ദേഹത്തിന്റെ കുടുംബം. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ചിത്രം പകര്‍ത്തരുതെന്ന് മാതാവ് നിര്‍ദ്ദേശിച്ചിരുന്നു. അത് വകവെക്കാതെ മന്ത്രിക്കൊപ്പം എത്തിയ ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയെന്നും മന്‍മോഹന്‍ സിംഗിന്റെ മകന്‍ ധമാന്‍ സിംഗ് പറഞ്ഞു. ചിത്രം പുറത്ത് വന്നത് കുടുംബത്തെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

Latest