Connect with us

National

കുട്ടിയെ തല്ലിയതിന് അധ്യാപകനെതിരെ പരാതി കൊടുത്ത് കുടുംബം

കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് 

Published

|

Last Updated

താനെ | അഞ്ച് വയസുകാരനെ വടിയെടുത്തടിച്ചതിന് സ്‌കൂള്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മുംബൈ  താനെയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ്  വ്യക്തമാക്കി. കുട്ടിയെ മര്‍ദ്ദിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംഭവത്തെക്കുറിച്ച് കുട്ടി ആദ്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

Latest