Connect with us

National

വിവാഹാലോചന നടത്താന്‍ വീട്ടുകാര്‍ തയ്യാറായില്ല : യുവാവ് ആത്മഹത്യ ചെയ്തു

പത്താംക്ലാസില്‍  പഠനം അവസാനിപ്പിച്ച മദന്‍കുമാര്‍, കൃഷിപ്പണിചെയ്തായിരുന്നു പിന്നീട് ജീവിച്ചിരുന്നത്.

Published

|

Last Updated

ചെന്നൈ | വീട്ടുകാര്‍ വിവാഹാലോചന നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മദന്‍കുമാര്‍ എന്ന ഇരുപത്തിമൂന്ന് കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശിയാണ് മദന്‍കുമാര്‍. മദ്യലഹരിയിലായിരുന്ന യുവാവ് പിതാവ് വടമലൈയുടെ മുമ്പില്‍വെച്ചാണ് വിഷം കഴിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്താംക്ലാസില്‍  പഠനം അവസാനിപ്പിച്ച മദന്‍കുമാര്‍, കൃഷിപ്പണിചെയ്തായിരുന്നു പിന്നീട് ജീവിച്ചിരുന്നത്. ഇതിനിടെ തനിക്ക് വിവാഹം നടത്തണമെന്നും അതിനുള്ള ആലോചനകള്‍ ഉടന്‍ ആരംഭിക്കണമെന്നും മദന്‍കുമാര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ യുവാവിന് പ്രായമായില്ലെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ വിവാഹ ആലോചനകള്‍ക്ക് സമ്മതിച്ചില്ല.തുടര്‍ന്നും പലതവണ ഇതേകാര്യം യുവാവ് ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് വര്‍ഷം കൂടി കാത്തിരിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ വിവാഹാലോചനയുടെ കാര്യം പറഞ്ഞ് യുവാവും വീട്ടുകാരും തമ്മില്‍ വഴക്കുണ്ടാവുന്നത്  പതിവായിമാറി. ഒടുവില്‍ കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ മദന്‍കുമാര്‍ ഇതേ വിഷയം സംസാരിച്ച് അച്ഛനുമായി വീണ്ടും വഴക്കുണ്ടാവുകയും  ഇയാള്‍ വീട്ടുകാരുടെ മുമ്പില്‍വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയും ആയിരുന്നു.