Kerala
കോഴിക്കോട് കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തി നശിച്ചു
പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.
കോഴിക്കോട്|കോഴിക്കോട് കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കൂടരഞ്ഞി കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വച്ചാണ് സംഭവമുണ്ടായത്. കക്കാടംപൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകും വഴിയാണ് അപകടമുണ്ടായത്.
കാറിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജോണും കുടുംബവും ഇറങ്ങിയതോടെ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
---- facebook comment plugin here -----