Connect with us

Kerala

വീട്ടുകാര്‍ പള്ളി പെരുന്നാളിന് പോയി; വീടിന് തീയിട്ട് അജ്ഞാത സംഘം

അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

 തൃശൂര്‍| തൃശൂര്‍ കുന്നംകുളം അഞ്ഞൂരില്‍ വീടിന് തീയിട്ട് അജ്ഞാത സംഘം. ഇന്നലെ രാത്രിയാണ് സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്. വീട്ടുകാര്‍ പള്ളി പെരുന്നാളിന് പോയ സമയത്താണ് തീയിട്ടത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്.

അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീടിന് മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ കുന്നംകുളം അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

Latest