Connect with us

Kerala

പന്നിയുടെ കുത്തേറ്റ് കര്‍ഷകന് ഗുരുതര പരുക്ക്

അടൂര്‍ പെരിങ്ങനാട് രാഹുല്‍ നിവാസില്‍ രാജന്‍ (58)നാണ് കുടലിന് പരുക്കേറ്റത്.

Published

|

Last Updated

അടൂര്‍ | കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ പന്നിയുടെ കുത്തേറ്റ് കര്‍ഷകന് ഗുരുതര പരുക്ക്. അടൂര്‍ പെരിങ്ങനാട് രാഹുല്‍ നിവാസില്‍ രാജന്‍ (58)നാണ് കുടലിന് പരുക്കേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.30ന് പെരിങ്ങനാട് പുത്തന്‍ചന്തയിലുള്ള രാജന്റെ തന്നെ കൃഷിയിടത്തില്‍ വച്ചാണ് സംഭവം.

കപ്പയ്ക്ക് മണ്ണ് വെട്ടിയിടുന്ന ജോലിക്കിടയില്‍ വെള്ളം കുടിക്കാനായി കൃഷിയിടത്തിലെ പണയില്‍ നിന്നും കരയ്ക്ക് കയറിയപ്പോഴാണ് പന്നി പാഞ്ഞുവന്ന് രാജനെ കുത്തിയത്. പരുക്കേറ്റ രാജന്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ കൃഷിയിടത്തില്‍ നിന്നും ഒരു വിധത്തില്‍ റോഡില്‍ എത്തി സമീപത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

അപ്പോള്‍ വലതു കൈയുടെ മുട്ടിന് പരുക്കേറ്റതായി മാത്രമേ ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് രാജന്‍ വയറിന് വേദനയുണ്ട് എന്ന് പറഞ്ഞതനുസരിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രാജന്റെ കുടലിന്റെ മൂന്നിടത്ത് പരുക്കേറ്റതായി മനസ്സിലായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.

---- facebook comment plugin here -----

Latest