Kerala
ചവറയില്‍ മകന്റെ മര്‍ദനത്തെ തുടര്‍ന്ന് പിതാവ് മരിച്ചു
ഗുരുതരമായി പരുക്കേറ്റ അച്യുതനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

കൊല്ലം | ചവറ തേവലക്കര കോയിവിള പാവുമ്പയില്‍ പിതാവ് മകന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചു. പാവുമ്പ അജയഭവനില്‍ അച്യുതന്‍ പിള്ളയാണ് (74)മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകീട്ടാണ് മനോജ് പിതാവിനു നേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് മര്‍ദനമേറ്റ് അവശനിലയിലായായ അച്യൂതന്‍ പിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചു.
---- facebook comment plugin here -----