Kerala
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11-ാം പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
വിജയന്‍ പിള്ളപ്പെരുവണ്ണ ഗവ എല്‍പി സ്‌കൂള്‍ അധ്യാപകനാണ്.

പേരാമ്പ്ര | പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.11ാം പ്രതി ആദിത്യന്റെ അച്ഛന്‍ കോഴിക്കോട് പന്തിരിക്കര സ്വദേശി പികെ വിജയനാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.വിജയന്‍ പിള്ളപ്പെരുവണ്ണ ഗവ എല്‍പി സ്‌കൂള്‍ അധ്യാപകനാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----