murder
കോഴിക്കോട്ട് ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു
കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കൊലപ്പെടുത്തിയത്
കോഴിക്കോട് | ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ അച്ഛന്‍ ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോള്‍ ജോണ്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാകുന്ന ആളാണ് ജോണ്‍. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----