Connect with us

National

ഫെമ കേസ്; മഹുവ മൊയ്ത്ര ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

മഹുവക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും. ഫെബ്രുവരി 19ന് ഇഡിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മഹുവയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയിരുന്നു. ദര്‍ശന്‍ ഹിരാനന്ദാനിക്ക് മഹുവ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും കൈമാറിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് എതിരെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു മഹുവയെ എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. മഹുവക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.