prathivaram story
കളം
ഇതെന്ത് കൊണ്ടാവുമെന്ന് ആലോചിച്ചതിന് കണക്കില്ല. അപ്പോഴൊക്കെ ഒരു ഉത്തരത്തിലേക്കെ അയാൾ എത്തിയിരുന്നുള്ളു.

ഇക്കുറി ഓണത്തിന് ഞാനും എന്റെ വീട്ടുമുറ്റത്തൊരു കളം തീർക്കും.
പൂക്കൾ കൊണ്ടല്ല.
എന്റെ തന്നെ വിച്ഛേദിക്കപ്പെട്ട കൈ കാൽ വിരലുകളും ചൂഴ്ന്നെടുത്ത കണ്ണുകളും ഹൃദയവുമൊക്കെ കൊണ്ടാകും ഞാനാ കളം ഒരുക്കുക.
അവസ്ഥ
എല്ലാ ഓണനാളിലും അയാളുടെ കീശയും മനസ്സുമൊരുപോലെ ശൂന്യമാകും.
എങ്ങും ആഹ്ലാദത്തിൻ പൂത്തിരികൾ പ്രകാശിക്കുന്ന ആ ദിനങ്ങളിൽ അയാൾ മാത്രം മൂകനും വിഷാദവാനുമായ്….
ഇതെന്ത് കൊണ്ടാവുമെന്ന് ആലോചിച്ചതിന് കണക്കില്ല. അപ്പോഴൊക്കെ ഒരു ഉത്തരത്തിലേക്കെ അയാൾ എത്തിയിരുന്നുള്ളു. ഒരുപക്ഷെ ഓണം ആഘോഷിക്കാൻ അയാളീ ജന്മം അയോഗ്യനായിരുന്നിരിക്കാം…. അതു കൊണ്ടാവും ഈ ആഹ്ലാദനാളുകളിൽ അയാളെ ദരിദ്രനാക്കിയിരുന്നത്.
---- facebook comment plugin here -----