National
ബിജെപിക്കെതിരായ പോരാട്ടം തുടരും; കേരളത്തില്‍ തുടര്‍ ഭരണം ലക്ഷ്യം: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ഇപ്പോള്‍ ചര്‍ച്ച ചേയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മധുര| ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് എം എ ബേബി.മധുരയില്‍ ചേര്‍ന്ന ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ശക്തി വര്‍ധിപ്പിക്കണം.കേരളത്തില്‍ തുടര്‍ഭരണം നേടുകയെന്നതാണ് ലക്ഷ്യം.അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ഇപ്പോള്‍ ചര്‍ച്ച ചേയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ എം എസിനു ശേഷം കേരളത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് എം എ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പി ബി യോഗത്തിലാണ് എം എ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്.അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായിട്ടാണ് എം എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ബേബി പൊതു മണ്ഡലത്തിലേക്ക് പ്രവേശിച്ചത്. കൊല്ലം എസ് എന്‍ കോളജില്‍ നിന്നാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സി പി എമ്മിന്റെ ജനകീയ മുഖങ്ങളിലൊരാളായി. പാര്‍ട്ടിയുടെ സാംസ്‌കാരിക ദാര്‍ശനിക രംഗത്തെ പ്രമുഖനാണ് ബേബി.