Connect with us

Kerala

ഷൈനിനെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ഫിലിം ചേമ്പര്‍ ശിപാര്‍ശ ചെയ്‌തേക്കും

വിഷയത്തില്‍ നാളെ കൊച്ചിയില്‍ ചേരുന്ന ചേമ്പര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

Published

|

Last Updated

കൊച്ചി | നടി വിന്‍സിയുടെ ആരോപണമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷൈന്‍ ടോം ചാക്കോയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ സംഘടനകളോട്  ഫിലിം ചേമ്പര്‍ ശിപാര്‍ശ ചെയ്‌തേക്കും. വിഷയത്തില്‍ നാളെ കൊച്ചിയില്‍ ചേരുന്ന ചേമ്പര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.

‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സിനിമയിലെ ഐ സി സി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

വിന്‍സിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ ചേമ്പര്‍ തീരുമാനമെടുക്കുക. നാളേക്കകം വിശദീകരണം നല്‍കണമെന്ന് താരസംഘടനയായ ‘അമ്മ’യും ഷൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest