Connect with us

sunitha williams

സുനിത വില്യംസിനെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ആഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനം

തിരിച്ചുവരവിനായി ഡ്രാഗണ്‍ പേടകത്തെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നാസ ഔദ്യോഗികമായി സമ്മതിച്ചു

Published

|

Last Updated

വാഷിംങ്ടണ്‍ | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ആഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനത്തിലെത്തും.

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കില്‍ ഈ മാസം തന്നെ തിരിച്ചുവരും. അതിന് സാധിച്ചില്ലെങ്കില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാകും സ്റ്റാര്‍ലൈനര്‍ യാത്രികരുടെ തിരിച്ചുവരവ്. ഇതാദ്യമായാണ് തിരിച്ചുവരവിനായി ഡ്രാഗണ്‍ പേടകത്തെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നത്.

സെപ്റ്റംബറില്‍ വിക്ഷേപിക്കുന്ന ക്രൂ 9 ദൗത്യത്തിലെ യാത്രികര്‍ക്കൊപ്പമാകും അങ്ങനെയാണെങ്കില്‍ സുനിതയുടെയും ബുച്ചിന്റെയും മടക്കം. ഫെബ്രുവരി 2025ലാകും ആ മടക്കയാത്ര. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക നാസ അഡ്മിനിസ്‌ട്രേറ്ററായിരിക്കും. കഴിഞ്ഞ ജൂണ്‍ ആറിനാണ് ബോയിംഗിന്റെ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്.

Latest