Kerala
ഓണക്കാലത്തെ മദ്യവിൽപ്പനയുടെ അന്തിമ കണക്ക് വന്നു; ബെവ്കോ വിറ്റത് 757 കോടിയുടെ മദ്യം
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മദ്യം വിറ്റത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്‌ലെറ്റിലാണ്.
തിരുവനന്തപുരം | ഓണം നാളുകളിൽ ബെവ്കോ നടത്തിയ മദ്യ വിൽപ്പനയുടെ അന്തിമ കണക്ക് വന്നു. 757 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 700 കോടിയായിരുന്നു. 57 കോടിയുടെ അധിക വിൽപ്പന.
ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് സംസ്ഥാനത്തിൻ്റെ സ്വന്തം ബ്രാന്‍ഡ് ജവാൻ റം ആണ്. 6.30 ലക്ഷം ലിറ്റർ ജവാൻ വിറ്റു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മദ്യം വിറ്റത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്‌ലെറ്റിലാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
ഉത്രാടത്തിന് 116 കോടിയുടെയും അവിട്ടത്തിൽ 91 കോടിയുടെയും മദ്യം ബെവ്കോ വിറ്റു. സർക്കാർ ഖജനാവിലേക്ക് നികുതിയിനത്തിൽ 675 കോടി രൂപയാണ് എത്തുക.
---- facebook comment plugin here -----