Kerala
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കൃത്യം; തന്റെ ഹരജി കോടതി തള്ളിയതല്ലെന്നും നടി രഞ്ജിനി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് തന്നെയണ് ആദ്യം പറഞ്ഞതെന്നും തന്റെ മൊഴി വായിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും രഞ്ജിനി
കൊച്ചി | ഹേമ കമറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്റെ ഹരജി ഹൈക്കോടതി തള്ളിയതല്ലെന്നും തനിക്ക് സമയം കിട്ടിയില്ലെന്നും നടി രഞ്ജിനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് തന്നെയണ് ആദ്യം പറഞ്ഞതെന്നും തന്റെ മൊഴി വായിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ രഞ്ജിനി നല്‍കിയ ഹരജി ഹൈക്കോടതി തള്ളുകയും റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിറകെയായിരുന്നു നടിയുടെ പ്രതികരണം. ആഭ്യന്തര പരാതി പരിഹാര സമിതിയേക്കാള്‍ ട്രൈബ്യൂണല്‍ ആണ് ആവശ്യമെന്നും രഞ്ജിനി വ്യക്തമാക്കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്നും കണ്ടെത്തലുകള്‍ കൃത്യമാണ്. ട്രൈബ്യൂണല്‍ വേണമെന്ന നിര്‍ദേശം സന്തോഷമുണ്ടാക്കുന്നതാണെന്ന് രഞ്ജിനി പറഞ്ഞു
റിപ്പോര്‍ട്ട് വായിച്ചതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് രഞ്ജിന് പറഞ്ഞു. സ്ത്രീകള്‍ സിനിമ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നത് വാസ്തവം. കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് നടി ആവശ്യപ്പെട്ടു. തന്റെ ഹര്‍ജി തള്ളിയത് കൊണ്ടല്ല റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.