Connect with us

Kasargod

ജാമിഅ സഅദിയയില്‍ ഫിഖ്ഹ് കൗണ്‍സില്‍ ശ്രദ്ധേയമായി

ജാമിഅ സഅദിയ പ്രൊഫസറും ഖാസിയുമായ ശൈഖുനാ സാലിഹ് സഅദി ഉസ്താദിന്റെ മേല്‍നോട്ടത്തില്‍ സുലൈമാന്‍ സഅദി വാളാട് നേതൃത്വം നല്‍കി.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യയില്‍ മജ്‌ലിസുല്‍ ഉലമാ ഇ സഅദിയ്യീന്‍ സംഘടിപ്പിക്കുന്ന ഫിഖ്ഹ് കൗണ്‍സില്‍ രണ്ട് സെക്ഷനുകളിലായി നടന്നു. ‘ദുരന്തമുഖത്തെ സംസ്‌കരണ മുറകള്‍’ എന്ന വിഷയത്തിലെ ആദ്യ സെക്ഷന് ജാമിഅ സഅദിയ പ്രൊഫസറും ഖാസിയുമായ ശൈഖുനാ സാലിഹ് സഅദി ഉസ്താദിന്റെ മേല്‍നോട്ടത്തില്‍ സുലൈമാന്‍ സഅദി വാളാട് നേതൃത്വം നല്‍കി.

‘വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അടിക്കടിയുണ്ടാവുന്ന മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമെല്ലാം പല ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് തിരിച്ചുപോകാറ്. അത്തരം സാഹചര്യങ്ങളില്‍ തിരിച്ചറിയാത്ത മയ്യിത്ത്, കുളിപ്പിക്കാത്ത മയ്യിത്ത്, അവയവങ്ങള്‍ തുടങ്ങിയവയുടെ നിസ്‌കാരവും സംസ്‌കരണവുമൊക്കെ എങ്ങനെ സാധ്യമാകുമെന്ന് കിതാബുകളുടെ ഉദ്ധരണിയോടെയുള്ള ആഴത്തിലിറങ്ങിയ ചര്‍ച്ച പുതിയ കാലത്തെ പള്ളി ഇമാമുമാര്‍ക്കും ഖാസിമാര്‍ക്കുമൊക്കെ ഏറെ പ്രയോജനകരമായിരുന്നു.

രണ്ടാമത്തെ സെക്ഷനില്‍, പള്ളിയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ കൊത്തിവെക്കലും അലങ്കരിക്കലും ശറഅ് ഏത് വിധത്തിലാണ് നോക്കിക്കാണുന്നതെന്ന വിഷയത്തില്‍ താഹാ സഅദി ഉസ്താദ് പാന മംഗളൂര്‍ ബൃഹത്തായ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പുതിയ കാലത്തെ പള്ളി ഇമാമുമാരും പള്ളി പരിപാലന കമ്മിറ്റിയുമൊക്കെ ഈ വിഷയത്തില്‍ എത്രമേല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കിത്താബുകള്‍ സാക്ഷ്യപ്പെടുത്തി അദ്ദേഹം സംസാരിച്ചു. ഭൂരിഭാഗം പള്ളി നിര്‍മാണങ്ങളിലും വരുന്ന ഗുരുതരമായ വീഴ്ച ഹറാമിലേക്ക് വരെ എത്തിക്കുമെന്ന് താഹാ സഅദി ഉസ്താദ് വ്യക്തമാക്കി.

 

Latest