Connect with us

Kerala

മരം മുറിക്കവെ സ്‌ട്രോക്ക് വന്ന തൊഴിലാളിക്ക് തുണയായി അഗ്നിശമന സേന

അവശനായ ജലീലിനെ സഹായി മലയാലപ്പുഴ സ്വദേശി പ്രസാദ് മരത്തോട്‌ചേര്‍ത്ത് വച്ചു കെട്ടുകയും അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയുമായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  കോട്ടയം അന്തിച്ചന്തയില്‍ ഒരു സ്ഥാപനത്തിന്റെ കോമ്പൗണ്ടില്‍ നിന്നും തേക്ക് മരം മുറിക്കവെ സ്‌ട്രോക്ക് വന്ന തൊഴിലാളിയെ അഗ്നിശമന സേനെയെത്തി താഴെയിറക്കി. മുറിക്കുകയായിരുന്ന കോന്നി സ്വദേശി ജലീലിനാണ് അഗ്നിശമന സേന തുണയായത്.

സ്‌ട്രോക് വന്നതിനെ തുടര്‍ന്ന് അവശനായ ജലീലിനെ സഹായി മലയാലപ്പുഴ സ്വദേശി പ്രസാദ് മരത്തോട്‌ചേര്‍ത്ത് വച്ചു കെട്ടുകയും അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയുമായിരുന്നു.
പത്തനംതിട്ടയില്‍നിന്നും എത്തിയ അഗ്നിശമന സേന അംഗങ്ങള്‍ അതിസാഹസികമായി ജലീലിനെ താഴെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

Latest