Kerala
കുവൈത്തിലെ തീപ്പിടിത്തം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം,ദുരന്തത്തെ ചർച്ചകളിൽ ഒതുക്കരുത്; രാഹുൽ മാങ്കൂട്ടത്തിൽ
പ്രയാസമേറിയ ചുറ്റുപാടില്‍ ജീവിക്കുന്ന ഒട്ടനവധി മനുഷ്യരുണ്ട് . ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ജാഗ്രത വേണമെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നത്.
തിരുവനന്തപുരം | കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇത്തരം ദുരന്തങ്ങളെ കേവലം ചര്‍ച്ചകളില്‍ മാത്രം ഒരുക്കരുതെന്നും രാഹുല്‍ പറഞ്ഞു. കുവൈത്തില്‍ മരിച്ച പന്തളം സ്വദേശി ആകാശ് ശശിധരന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തത്തിൽ മരിച്ചവർക്ക് രാഹുൽ അനുശോചനം അറിയിച്ചു.
പ്രയാസമേറിയ ചുറ്റുപാടില്‍ ജീവിക്കുന്ന ഒട്ടനവധി മനുഷ്യരുണ്ട് . ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ജാഗ്രത വേണമെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു .വീടിനു നാടിനുമായി കഷ്ടപ്പെടുന്ന മനുഷ്യരെ സംരക്ഷിക്കേണ്ട ചുമതല മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കുണ്ട്. ഇതൊരു കുറ്റപ്പെടുത്തലല്ലെന്നും വിദേശത്തുള്ള ഔദ്യോഗിക സര്‍ക്കാര്‍ സംഘടനകള്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്നും രാഹുല്‍ പറഞ്ഞു.
രാവിലെ 10.30ഓടെ ആണ് മൃതദേഹങ്ങളുമായി വന്ന വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. കസ്റ്റംസ് ക്ലിയറന്‍സിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനുവെച്ച 23 മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം.