Connect with us

International

ഓപ്പറേഷന്‍ കാവേരിയുടെ കീഴില്‍ ആദ്യ ബാച്ച് ഇന്ത്യക്കാര്‍ സുഡാന്‍ വിട്ടു

സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന സുഡാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ സംഘത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലില്‍ സൗദി അറേബ്യയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഐഎന്‍എസ് സുമേധ കപ്പലിലെ ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിട്ടുണ്ട്. തങ്ങളെ രക്ഷിച്ചതിന് സര്‍ക്കാരിന് നന്ദി പറയാന്‍ ചിലര്‍ ദേശീയ പതാക ഉയര്‍ത്തി.

സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന സുഡാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ സംഘത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

Latest