Connect with us

Books

ഫ്രാങ്ക്‌സ്‌റ്റൈന്റെ ആദ്യകോപ്പി ലേലത്തില്‍ പോയത് 70.5 കോടി രൂപയ്ക്ക്

അറുപത് വര്‍ഷത്തോളം വില്യം സ്ട്രഡ്‌സ് എന്ന വ്യക്തിയുടെ കൈയിലായിരുന്നു ഈ അമൂല്യ പതിപ്പ്.

Published

|

Last Updated

മേരി ഷെല്ലിയുടെ വിഖ്യാത ഹൊറര്‍ നോവലായ ഫ്രാങ്ക്‌സ്‌റ്റൈനിന്റെ ആദ്യ കോപ്പികളിലൊന്ന് 843,750-അമേരിക്കന്‍ ഡോളറിന് (ഏകദേശം ഏഴ് കോടിയിലധികം രൂപ) ലേലം ചെയ്തു. 1818 ല്‍ പിങ്ക് ചട്ടയില്‍ വൈന്‍ഡ് ചെയ്ത രീതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ പ്രസാധകന്‍ ആരെന്ന വിവരം അജ്ഞാതമാണ്. അറുപത് വര്‍ഷത്തോളം വില്യം സ്ട്രഡ്‌സ് എന്ന വ്യക്തിയുടെ കൈയിലായിരുന്നു ഈ അമൂല്യ പതിപ്പ്.

അമൂല്യമായ ഇത്തരം കൃതികളുടെ മൂല്യം തിരിച്ചറിഞ്ഞു സൂക്ഷിച്ചാല്‍ അതിന് വിപണി മൂല്യമുണ്ടെന്ന സാക്ഷ്യപത്രമാണ് ഈ ലേലമെന്ന് അപൂര്‍വ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും അന്താരാഷ്ട്ര ഡയറക്ടര്‍ ഫ്രാന്‍സിസ് വാല്‍ഗ്രെന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫാങ്ക്‌സ്‌റ്റൈനിന്റെ ആദ്യപതിപ്പിലുള്ള മൂന്ന് പുസ്തകങ്ങള്‍ മാത്രമാണ് ലോകത്ത് ഇപ്പോഴുള്ളതെന്നാണ് നിഗമനം. അതിലൊന്നാണ് ഈ സ്വകാര്യ വ്യക്തിയുടെ ശേഖരത്തിലുള്ളത്. മറ്റു രണ്ടെണ്ണം ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയുടെ പ്രത്യേക ശേഖരത്തിലാണുള്ളത്.

 

Latest