KERALA BUDGET
LIVE | ഭാവി കേരളത്തിന്റെ വികസനത്തിന് ദിശാസൂചകമായ ബജറ്റ്
ഭൂമിയുടെ ന്യായവില 10%കൂട്ടി; ഭൂനികുതി സ്ലാബുകള്‍ പരിഷ്‌ക്കരിക്കും- സിൽവർലൈന് ഭൂമി ഏറ്റെടുക്കലിന് 2000 കോടി;
തിരുവനന്തപുരം | ജനങ്ങളില്‍ കാര്യമായ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കാതെ, വലിയ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ സംസ്ഥാനത്തിന്റെ ദീര്‍ഘാകാല വികസനത്തിന് ഉതകുന്ന നിര്‍ദേശങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. വിദ്യാഭ്യാസ, കാര്‍ഷിക, ടൂറിസം, ആരോഗ്യ മേഖലകളില്‍ ചില ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ ബജറ്റ് നടത്തുന്നു.
ഭൂനികുതിയില്‍ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ട്. ഭൂമിയുടെ ന്യായവില പത്ത് ശതമാനംകൂട്ടി. എല്ലാവിധ ഭൂനികുതി സ്ലബുകളും പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ കേരളത്തില്‍ ആഗോള സമാധാന സെമിനാര്‍ നടത്തുമെന്ന്് പ്രഖ്യാപിച്ചാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. തുടര്‍ന്ന് വിവിധ മേഖലകളിലെ പ്രഖ്യാപനങ്ങള്‍ പദ്ധതികള്‍ ഐപാഡില്‍ മന്ത്രി വായിക്കുകയായിരുന്നു.
പ്രഖ്യാപനങ്ങള്‍ ചുവടെ
LIVE UPDATES:
മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17ന് 2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപ ധനാഭ്യര്‍ഥനകള്‍ സഭ പരിഗണിക്കും.
22-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22നും ഉപ ധനാഭ്യര്‍ഥനകളെയും വോട്ട് ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21നും 23നും പരിഗണിക്കും.