Connect with us

kerala hajj committee

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം വെള്ളിയാഴ്ച മടങ്ങിയെത്തും

ഹാജിമാരെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സിയാലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

മക്ക | ഹജ്ജ് കമ്മിറ്റി വഴി പുണ്യ ഭൂമിയിലെത്തിയ കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സഊദി സമയം വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെടുന്ന സഊദി എയർലൈൻസിന്റെ എസ്‌ വി 5702 വിമാനത്തിൽ 377 ഹാജിമാർ രാത്രി 10.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിൽ എത്തിച്ചേരും. ജൂൺ നാലിന് കേരളത്തിൽ നിന്ന് മദീന വഴി യാത്ര തിരിച്ച ആദ്യ സംഘമാണിത്.

ആദ്യ ഹജ്ജ് സംഘത്തെ ഹജ്ജ് കാര്യ മന്ത്രി വി അബ്ദുർറഹ്മാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹൈബി ഈഡന്‍ എം പി, അൻവർ സാദത്ത് എം എൽ എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഹാജിമാരെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സിയാലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം 21 വിമാനങ്ങളിലായി 7,727 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരി വഴി പുണ്യഭൂമിയിലെത്തിയത്. ഇവരിൽ 5,766 പേർ കേരളത്തില്‍ നിന്നുള്ളവരാണ്.

വിമാനത്താവളത്തിൽ നിന്നും എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി
ടെര്‍മിനല്‍ മൂന്നിലെ ഗ്രൗണ്ട് പില്ലര്‍ നമ്പർ എഴ്- എട്ട് ഭാഗങ്ങളിലൂടെയാണ് ഹാജിമാർ പുറത്തേക്ക് വരിക. ഹാജിമാരുടെ കവര്‍ നമ്പര്‍ പ്രകാരം ലഗേജ് ലഭ്യമാക്കുന്നതിന് പ്രത്യേക വളണ്ടിയവർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ നിന്നും നൽകും. സംസം നേരത്തേ തന്നെ സഊദി എയർലൈൻസ് കൊച്ചിയിലെത്തിച്ചിരുന്നു,

Latest