Connect with us

5 state election

എക്‌സിറ്റ്‌പോള്‍ പ്രവചനം ശരിവെച്ച് ആദ്യ ലീഡുകള്‍

പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഇഞ്ചോടിഞ്ച്; യു പിയില്‍ ബി ജെ പി മുന്നേറ്റം നൂറ് സീറ്റിന് മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി|  നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വേക്ക് സമാനമായി പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഇഞ്ചോടിഞ്ച്. പഞ്ചാബിലെ ആദ് ലീഡ് നില വ്യക്തമായപ്പോള്‍ ആം ആദ്മി പാര്‍ട്ടി 30 സീറ്റിലും കോണ്‍ഗ്രസ് 18 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ശിരോമണി അകാലിദള്‍ നാല് സീറ്റീലും ബി ജെ പി ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കന്നു.

ഉത്തരാഖണ്ഡിലാണ് കടുത്ത മത്സരം നടക്കുന്നത്. 27 സീറ്റ് വീതം നേടി ബി ജെ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. ഒരു സീറ്റിലും എ എ പിയും ലീഡ് ചെയ്യുന്നു.
ഗോവയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടില്‍ 19 സീറ്റില്‍ കോണ്‍ഗ്രസും 16 സീറ്റില്‍ ബി ജെ പിയും മുന്നിട്ട് നില്‍ക്കുന്നു.

മണിപ്പൂരിലെ 60 സീറ്റില്‍ ലീഡ് നില വ്യക്തമായ ബി ജെ പി അഞ്ചിടത്തും മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍പോലെ ആദ്യ അരമണിക്കൂറില്‍ തന്നെ ഉത്തര്‍പ്രദേശില്‍ ബി ജെ പി ലീഡ് നൂറ് കടന്നിട്ടുണ്ട്. 110 സീറ്റില്‍ ബി ജെ പിയും എസ് പി 60 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്.

 

 

 

Latest