Saudi Arabia
മസ്ജിദുല്‍ ഹറമില്‍ ആദ്യമായി മൊബൈല്‍ ബാര്‍ബര്‍ഷോപ്പ് ആരംഭിച്ചു
മക്കയിലെ പരമ്പരാഗത ബാര്‍ബര്‍ ഷോപ്പുകളില്‍ റമസാന്‍ മാസത്തില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് മൊബൈല്‍ ബാര്‍ബര്‍ഷോപ്പ് സേവനം ആരംഭിച്ചത്.

മക്ക | ഉംറ തീര്‍ഥാടനത്തിനായി മക്കയിലെത്തുന്നവര്‍ക്ക് ആശ്വാസമായി ഇരുഹറം കാര്യാലയ മന്ത്രാലയം. തിരക്ക് വര്‍ധിച്ചതോടെ തീര്‍ഥാടകരെ ദീര്‍ഘദൂര നടത്തം ഒഴിവാക്കാന്‍ മസ്ജിദുല്‍ ഹറമില്‍ ആദ്യമായി മൊബൈല്‍ ബാര്‍ബര്‍ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു.
മക്കയിലെ പരമ്പരാഗത ബാര്‍ബര്‍ ഷോപ്പുകളില്‍ റമസാന്‍ മാസത്തില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് മൊബൈല്‍ ബാര്‍ബര്‍ഷോപ്പ് സേവനം ആരംഭിച്ചത്. ഇതോടെ, തീര്‍ഥാടകരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കാന്‍ കഴിയും.
ഉംറയുടെ അവസാനത്തെ കര്‍മ്മമാണ് മുടിയെടുക്കല്‍. ഇതോടെയാണ് ഉംറയില്‍ നിന്നും വിരമിക്കുന്നത്. പുരുഷന്മാര്‍ മുഴുവനായി കളയുന്നതാണ് ഉത്തമം.
---- facebook comment plugin here -----