ലോക്സഭാ എത്തിക്സ് കമ്മിറ്റി അധാര്‍മികമായി പുറത്താക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയില്‍ അഭിമാനമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. എത്തിക്‌സ് കമ്മിറ്റി അധാര്‍മികമായി പുറത്താക്കിയ പാര്‍ലമെന്റിലെ ആദ്യ വ്യക്തി എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയതില്‍ അഭിമാനക്കുന്നുവെന്ന് മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു.
വീഡിയോ കാണാം
---- facebook comment plugin here -----