Connect with us

Uae

ദുബൈ സ്‌കൈ മാപ്പിന്റെ ആദ്യ ഘട്ടം പുറത്തിറക്കി

എയര്‍ ട്രാന്‍സ്പോര്‍ട്ട്, ക്രെയിനുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ ട്രാക്കുചെയ്യുന്നത് ഉള്‍പ്പെടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭൂപടങ്ങളും ഇതില്‍ ഉള്‍പ്പെടും.

Published

|

Last Updated

ദുബൈ | ഏകീകൃത ദുബൈ സ്‌കൈ മാപ്പിന്റെ ആദ്യ ഘട്ടം പുറത്തിറക്കി. എയര്‍ ട്രാന്‍സ്പോര്‍ട്ട്, ക്രെയിനുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ ട്രാക്കുചെയ്യുന്നത് ഉള്‍പ്പെടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭൂപടങ്ങളും ഇതില്‍ ഉള്‍പ്പെടും.

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്ട് പ്രസിഡന്റും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് സുപ്രീം പ്രസിഡന്റും സി ഇ ഒയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ആണ് ഇത് പുറത്തിറക്കിയത്.

ജിറ്റെക്‌സ് എക്‌സിബിഷനില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പങ്കാളിത്തത്തിനിടെയായിരുന്നു പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ്. എമിറേറ്റിലെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഡിജിറ്റൈസ് ചെയ്യാനും നൂതനമായ ഒരു ഡിജിറ്റല്‍ തൊഴില്‍ അന്തരീക്ഷം കൈവരിക്കാനും ലക്ഷ്യമിട്ടുള്ള ദുബൈ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമാണ് സംരംഭമെന്ന് അധികൃതര്‍ പറഞ്ഞു.