National
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു
പ്രോടേം സ്പീക്കര്‍ പാനല്‍ വായിക്കുന്ന സമയത്ത് പ്രതിപക്ഷം ബഹളം വെച്ചു
ന്യൂഡല്‍ഹി | പതിനെട്ടാം ലോക്‌സഭിയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എം പിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. ഭര്‍തൃഹരി മെഹ്താബ് ആണ് പ്രോടേം സ്പീക്കര്‍. എട്ടാം തവണ സഭയിലെത്തുന്ന കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം പാനലില്‍ നിന്ന് പിന്‍മാറി.
ഭരണഘടനയുടെ ചെറിയ പതിപ്പുമായാണ് കോണ്‍ഗ്രസ് എംപിമാര്‍ സഭയിലെത്തിയത്. പ്രോടേം സ്പീക്കര്‍ പാനല്‍ വായിക്കുന്ന സമയത്ത് പ്രതിപക്ഷം ബഹളം വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം എം പിയായി സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളമുണ്ടായി. പതിനെട്ടാം ലോക്‌സഭ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ തങ്ങള്‍ ഒരുങ്ങിത്തന്നെയാണെന്ന സൂചനയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.