Connect with us

Kerala

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ ആണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യം എത്തുക.

Published

|

Last Updated

തിരുവനന്തപുരം| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാത്രിയോടെ ആദ്യ കപ്പല്‍ നങ്കൂരമിടും. രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്. നാളെ രാവിലെ കപ്പലിന്റെ ബെര്‍ത്തിങ് നടക്കും.

ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ ആണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യം എത്തുക. ട്രയല്‍ റണ്ണിന്റെ ഭാഗമായാണു ചരക്കുകപ്പല്‍ എത്തുന്നത്.

 

Latest