Connect with us

Editors Pick

രാജ്യത്തെ ഏറ്റവും നീളം കൂടിയ അഞ്ച് നദികള്‍; അറിയാം ഏതൊക്കെയെന്ന്

ഗംഗ നദിക്ക് 2525 കിലോമീറ്റര്‍ നീളമാണ് ഉള്ളത്.

Published

|

Last Updated

മ്മുടെ രാജ്യത്ത് നിരവധി നദികള്‍ ഉണ്ട്. എങ്കിലും നീളത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അഞ്ച് നദികള്‍ ഏതൊക്കെയെന്ന് നോക്കാം

ഗംഗ

ഗംഗ നദിക്ക് 2525 കിലോമീറ്റര്‍ നീളമാണ് ഉള്ളത്. ഹിമാലയത്തിലെ ഗംഗോത്രി ഹിമാനികളില്‍ നിന്ന് ഉത്ഭവിച്ച് വടക്കേ ഇന്ത്യയിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലിലാണ് ഈ നദി പതിക്കുന്നത്.

ഗോദാവരി നദി

1465 കിലോമീറ്റര്‍ നീളമുണ്ട് ഈ നദിക്ക്. മഹാരാഷ്ട്രയിലെ ത്രയംബകേശ്വരിയില്‍ നിന്ന് ഉത്ഭവിച്ച് മഹാരാഷ്ട്ര തെലങ്കാന ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്.

കൃഷ്ണ നദി

1400 കിലോമീറ്റര്‍ നീളമുണ്ട് കൃഷ്ണാ നദിക്ക്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച മഹാരാഷ്ട്ര കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്.

യമുനാ നദി

1376 കിലോമീറ്റര്‍ നീളമാണ് യമുനാ നദിക്കുള്ളത്. ഉത്തരാഖണ്ഡിലെ യമുനോത്രി ഹിമാനികളില്‍ നിന്ന് ഉത്ഭവിച്ച് ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്.

നര്‍മ്മദ നദി

നര്‍മ്മദയ്ക്ക് 1312 കിലോമീറ്റര്‍ നീളമാണുള്ളത്. മധ്യപ്രദേശിലെ അമര്‍ കാന്തക്ക് പീഠഭൂമിയില്‍ നിന്ന് ഉത്ഭവിച്ച് മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെയാണ് ഇത് ഒഴുകുന്നത്.

ഇവയെ കൂടാതെ സിന്ധു നദീ, ബ്രഹ്മപുത്ര നദി, മഹാനദി, കാവേരി നദി തുടങ്ങിയ നദികള്‍ക്കും ഒരുപാട് കിലോമീറ്ററുകള്‍ നീളമുണ്ടെങ്കിലും ഏറ്റവും നീളം കൂടിയ അഞ്ച് നദികള്‍ ഇവയാണ്.

 

 

 

---- facebook comment plugin here -----

Latest