cpm state confrence
സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം
സെക്രട്ടേറിയറ്റിലും സമിതിയിലും കൂടുതല്‍ യുവനിരയെത്തും
Dmകൊച്ചി | നാല് ദിവസമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന സെക്രട്ടറി സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തോടെയുമാകും സമ്മേളനത്തിന്റെ കൊടിയിറക്കം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ തയാറാക്കുന്ന പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതി യോഗം ചേര്‍ന്നായിരിക്കും സെക്രട്ടറിയെ തിരഞ്ഞെടുക്കുക. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പാണ്.
75 വയസ് മാനദണ്ഡം ബാധകമായവര്‍ക്ക് പുറമേ ചില മുതിര്‍ന്ന നേതാക്കളെയും സെക്രട്ടേറിയറ്റില്‍ നിന്നും സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാകും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍ എന്നിവരില്‍ ചിലരെ സെക്രട്ടേറിയറ്റില്‍നിന്ന് മാറ്റിയേക്കാം. എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മെഴ്സിക്കുട്ടിയമ്മ, സി എസ് സുജാത എന്നിവരില്‍ ഏതാനും പേര്‍ സെക്രട്ടേറിയറ്റിലെത്തും. യുവാക്കളില്‍ എം സ്വരാജ്, മുഹമ്മദ്റി യാസ്, എഎന്‍ ഷംസീര്‍ എന്നിവരില്‍ രണ്ട് പേര്‍ സെക്രട്ടേറിയറ്റിലെത്തും. എം വിജിന്‍, വി പി സാനു, സച്ചിന്‍ ദേവ് എന്നിവര്‍ സംസ്ഥാന സമിതിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.