Connect with us

Kasargod

പ്രൊഫ്സമ്മിറ്റിന് നാളെ പതാക ഉയരും

സ്വാഗതസംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പതാക ഉയർത്തും.

Published

|

Last Updated

കാസർകോട് | കേരളത്തിലും കേരളത്തിന് പുറത്തുമായുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പ്രൊഫ്സമ്മിറ്റിന് നാളെ പതാക ഉയരും. നാളെ മുതൽ മൂന്ന് ദിവസങ്ങളിൽ പുത്തിഗെ മുഹിമ്മാത്തിൽ വെച്ചാണ് പ്രൊഫ്സമ്മിറ്റ് നടക്കുന്നത്.
സ്വാഗതസംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പതാക ഉയർത്തും. പ്രൊഫ്സമ്മിറ്റിന്റെ ആദ്യ ദിവസം റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ, ജാഫർ സി എൻ, ഫിർദൗസ് സഖാഫി, സി ആർ കെ മുഹമ്മദ്, സയ്യിദ് മുനീറുൽ അഹ്ദൽ, സയ്യിദ് ആഷിക് കോയ, മുഹമ്മദ് നിയാസ് , ഷബീറലി, ജാബിർ പി, സ്വാദിഖ് അലി ബുഖാരി, മുഹമ്മദ് അനസ് അമാനി, ഷുഹൈബ്, മുഹമ്മദ് ഇല്യാസ് സഖാഫി, ഡോ.  അബൂബക്കർ, ഡോ. എം എസ് മുഹമ്മദ്, സ്വാബിർ സഖാഫി, സയ്യിദ് ഹാമിദ് തങ്ങൾ, ഉമർ സഖാഫി കർണൂർ, ഇബ്രാഹിം സഖാഫി കർണൂർ, ഖാദർ സഖാഫി മൊഗ്രാൽ, സിദ്ദീഖ് പൂത്തപ്പലം, റഷീദ് സഅദി, സാദിഖ് ആവള, ഫാറൂഖ് പൊസോട്ട് എന്നിവർ സംബന്ധിക്കും.
മൂന്ന് ദിവസത്തെ പരിപാടിക്ക് അത്യാധുനിക രീതിയിലുള്ള സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.