Connect with us

Kerala

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചിയില്‍ ഇറക്കി; വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍

വിമാനത്തില്‍ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Published

|

Last Updated

കോഴിക്കോട്|കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനം കൊച്ചിയില്‍ ഇറക്കി. ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കിയത്.

പുലര്‍ച്ചെ 2.15ന് എത്തിയ വിമാനത്തില്‍ യാത്രക്കാര്‍ ഇപ്പോഴും തുടരുകയാണ്. തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് വിമാന ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാര്‍.

 

 

 

Latest