National
വികസന പദ്ധതിയായി കാണിച്ചത് ബംഗാളിലെ ഫ്‌ളൈ ഓവര്‍; യോഗിയുടെ ദിനപത്ര പരസ്യം വിവാദത്തില്‍
തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദര്‍ശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീം ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദിനപത്രത്തിലെ പരസ്യം വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ വികസന പദ്ധതിയായി കാണിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെ ഫ്‌ളൈ ഓവറാണെന്നാണ് ആരോപണം. യോഗി മമതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതോ യഥാര്‍ത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദര്‍ശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീം ട്വീറ്റ് ചെയ്തു. യുപിയുടെ പരിവര്‍ത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ പരിഹാസം.