Uae
ഫുഡ് ബേങ്ക് പ്രതിദിനം 90,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നു
വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍, യു എ ഇ ഫുഡ് ബേങ്ക് ഗുണഭോക്താക്കള്‍ക്കിടയില്‍ 166.7 ടണ്‍ ഭക്ഷണം വിതരണം ചെയ്തു.
ദുബൈ| എല്ലാ പ്രായത്തിലുമുള്ള വിവിധ പശ്ചാത്തലത്തിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഫുഡ് ബേങ്കിന്റെ ഭാഗമായെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ ദാവൂദ് അല്‍ ഹാജ്രി. 2024ല്‍ ആദ്യ ഒമ്പത് മാസങ്ങളില്‍ 24,586,367 പാക്കറ്റ് ഭക്ഷണം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനം വര്‍ധനവ്. പ്രതിദിന വിതരണ നിരക്ക് 90,000 ഭക്ഷണത്തിന് മുകളിലാണ്. കണക്കുകള്‍ ഫുഡ് ബേങ്കിന്റെ വാര്‍ഷിക ലക്ഷ്യത്തെ മറികടക്കുകയും ദയ, സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ള അതിന്റെ ദൗത്യത്തെ പിന്തുണക്കുകയും ചെയ്യുന്നു.
അതേസമയം ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുകയും ഭക്ഷ്യ പാഴ് വസ്തുക്കളെ ചെറുക്കുകയും ചെയ്യുന്നു. വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍, യു എ ഇ ഫുഡ് ബേങ്ക് ഗുണഭോക്താക്കള്‍ക്കിടയില്‍ 166.7 ടണ്‍ ഭക്ഷണം വിതരണം ചെയ്തു, 416,750 ഭക്ഷണത്തിന് തുല്യമാണ്. 5,000-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പുറമേ, ഭക്ഷണ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള 925 തന്ത്രപ്രധാന പങ്കാളികളും ദാതാക്കളും ഇതിന് പിന്തുണ നല്‍കി.
ഈ സംരംഭങ്ങള്‍ രാജ്യത്തും ലോകമെമ്പാടുമുള്ള 24.5 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചു. ഫുഡ് ബേങ്ക് 3,700 ടണ്‍ ഭക്ഷണം പാഴാകുന്നത് തടയാന്‍ ഒമ്പത് ദശലക്ഷത്തിലധികം ഭക്ഷണം മാലിന്യങ്ങളില്‍ നിന്ന് തിരിച്ചുവിട്ടു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. മിച്ചഭക്ഷണം കാര്യക്ഷമമായി കൈകാര്യം ചെയ്തും പ്രാദേശികമായും ആഗോളമായും ഗുണഭോക്താക്കള്‍ക്കിടയില്‍ പുനര്‍വിതരണം ചെയ്തും സ്വകാര്യമേഖലയിലെ പങ്കാളികളുമായി സഹകരിച്ച് കമ്പോസ്റ്റിംഗിന് അനുയോജ്യമല്ലാത്ത ഭക്ഷണം പുനരുപയോഗം ചെയ്തും ഫുഡ് ബേങ്കിന്റെ ശ്രമങ്ങള്‍ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക സുസ്ഥിരതക്ക് സംഭാവന നല്‍കുന്നു. ഹോട്ടലുകളില്‍ ഭക്ഷണം പാഴാക്കുന്നത് 47 ശതമാനം കുറക്കാന്‍ ലക്ഷ്യമിട്ടു.
ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനുള്ള ദേശീയ സംരംഭമായ നിമയുമായി ഫുഡ് ബേങ്ക് സഹകരിച്ചു. മാലിന്യരഹിത റമസാന്‍ പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള 63 ഹോട്ടലുകള്‍ 400 ജീവനക്കാര്‍ക്ക് പരിശീലനവും ബോധവത്കരണ പരിപാടികളും നടത്തി. സാമൂഹിക പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുകയും ഭക്ഷണം പാഴാക്കുന്നതില്‍ ഗണ്യമായ കുറവ് കൈവരിക്കുകയും ചെയ്യുന്നു. ഹോട്ടല്‍ അടുക്കളകളില്‍ 300 ഭക്ഷണമാലിന്യങ്ങള്‍ തരംതിരിക്കുന്നതിനുള്ള ബിന്നുകളുടെ വിതരണവും ഈ സംരംഭത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഫലമായി 401,266 കിലോഗ്രാം ഭക്ഷണം മാലിന്യത്തില്‍ നിന്ന് തിരിച്ചുവിട്ടു. കൂടാതെ, 232,946 കി.ഗ്രാം കേടുകൂടാത്ത ഭക്ഷണം പുനഃചംക്രമണം ചെയ്തു. 46,589 കി. ഗ്രാം കമ്പോസ്റ്റ് ഉത്പാദിപ്പിക്കുകയും 50-ലധികം പ്രാദേശിക ഫാമുകളെ സഹായിക്കുകയും ചെയ്തു. ഇത് മൊത്തത്തില്‍ കാര്‍ബണ്‍
ഉദ്്വമനം 1,003,166 കി. ഗ്രാം കുറച്ചു.