Connect with us

Kerala

ബജറ്റില്‍ സപ്ലൈകോയെ തഴഞ്ഞതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി; മുഖ്യമന്ത്രിയെ കാണും

ബജറ്റില്‍ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ലെന്നു മാത്രമല്ല കുടിശിക തീര്‍ക്കാന്‍ സഹായവും നല്‍കിയില്ലെന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന ബജറ്റില്‍ സപ്ലൈകോക്ക് പണം അനുവദിക്കാത്തതില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് അതൃപ്തി. ബജറ്റില്‍ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ലെന്നു മാത്രമല്ല കുടിശിക തീര്‍ക്കാന്‍ സഹായവും നല്‍കിയില്ലെന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത് ബജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാന്‍ തയ്യാറാവാതിരുന്ന ജിആര്‍ അനില്‍ തന്റെ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചേക്കും.

അതേ സമയം, പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ 2024 -25 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു