Kerala
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം 14,385 പരിശോധനകള്‍ നടത്തി; പിഴയായി ഈടാക്കിയത് 64.06 ലക്ഷം
3,139 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതരമായി വീഴ്ചകള്‍ കണ്ടെത്തിയ 335 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും മന്ത്രി പറയുന്നു. ഇക്കാലയളവില്‍ 23,514 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട | സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് 2021-22 കാലയളവില്‍ 14,385 പരിശോധനകള്‍ നടത്തി. 64.06 ലക്ഷം രൂപ പിഴ ഈടാക്കിയതായി മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. തിരുവനന്തപുരം-4,310, കൊല്ലം 2,603, പത്തനംതിട്ട-401, ആലപ്പുഴ-363, കോട്ടയം-543, ഇടുക്കി-418, എറണാകുളം-2,242, തൃശൂര്‍-474, പാലക്കാട്-618, മലപ്പുറം-835, കോഴിക്കോട്-755, വയനാട്-204, കണ്ണൂര്‍-322, കാസര്‍കോട്-297 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പരിശോധന. 3,139 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതരമായി വീഴ്ചകള്‍ കണ്ടെത്തിയ 335 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും മന്ത്രി പറയുന്നു.
ഇക്കാലയളവില്‍ 23,514 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. തിരുവനന്തപുരം-11,958, കൊല്ലം-1,325, പത്തനംതിട്ട-580, ആലപ്പുഴ-530, കോട്ടയം-600, ഇടുക്കി-617, എറണാകുളം-131.5, തൃശൂര്‍-5,660, പാലക്കാട്-263, മലപ്പുറം-1226.5, കോഴിക്കോട്-318, വയനാട്-25, കണ്ണൂര്‍-80, കാസര്‍കോട്-200 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് വിവിധ ജില്ലകളിലായി പിടിച്ചെടുത്ത് നശിപ്പിച്ചത്. സംസ്ഥാനത്ത് വില്‍പ്പനക്കെത്തുന്ന മത്സ്യങ്ങളിലുള്‍പ്പെടെ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ മത്സ്യ എന്ന പദ്ധതി പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി പറയുന്നു. പദ്ധതിയുടെ ഭാഗമായി 2022 ജൂണ്‍ 22 വരെ 5,549 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തി 2,797 സര്‍വയിലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. 17,283 കിലോ മത്സ്യം ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി നശിപ്പിച്ചു. ഇതില്‍ 131 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി പറയുന്നു.