Kerala
സംസ്ഥാനത്ത് ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി; 26 കടകള്‍ പൂട്ടിച്ചു
115 കടകള്‍ക്ക് നോട്ടീസ് നല്‍കി
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയ 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി വര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്ന് 26 കടകള്‍ പൂട്ടിച്ചു. 440 കടകളിലാണ് പരിശോധന നടന്നത്. 115 കടകള്‍ക്ക് നോട്ടീസ് നല്‍കി. നാല് ദിവസത്തെ പരിശോധനയില്‍ അടച്ചു പുട്ടിയ 139 സ്ഥാപനങ്ങളില്‍ പകുതിയിലധികവും ലൈസന്‍സ് ഇല്ലാത്തവയാണ്.
കഴിഞ്ഞ ആറു ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതും ലൈസന്‍സില്ലാത്തതുമായ നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍. നാല് ദിവസത്തെ പരിശോധനയില്‍ മാത്രം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 75 കടകളാണ് അടച്ചുപൂട്ടിയത്