Connect with us

First Gear

ഓഫ്റോഡ് വാഹനം ഫോഴ്‌സ് ഗൂര്‍ഖ ഈ മാസം 15ന് വിപണിയിലെത്തും

2021 ഫോഴ്സ് ഗൂര്‍ഖയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാര്‍ എസ്യുവി മാത്രമേ എതിരാളിയായിട്ടുള്ളൂ.

Published

|

Last Updated

ന്യൂഡല്‍ഹി| ഓഫ്റോഡ് വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 2021 ഫോഴ്‌സ് ഗൂര്‍ഖ. ഈ മാസം 15-ന് മേഡലിനെ അവതരിപ്പിക്കുമെന്ന് ഫോഴ്‌സ് വ്യക്തമാക്കി. മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ എതിരാളിയായിട്ടാണ് 2021 ഫോഴ്‌സ് ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്.

കമ്പനി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ടീസര്‍ ചിത്രത്തില്‍, പ്രൊഡക്ഷന്‍-സ്പെക്ക് ഗൂര്‍ഖ എസ്യുവിയുടെ മുന്‍വശം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. വലിയ ഗ്രില്ലും, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും, അതിന് ചുറ്റുമുള്ള ഡിആര്‍എല്ലുകളും വാഹനത്തിന്റെ മുന്‍ഭാഗത്തെ പ്രധാന സവിശേഷതകളാണ്. അതില്‍ വലിയ ഗൂര്‍ഖ ബാഡ്ജിംഗും കാണാന്‍ സാധിക്കും.

ഫോഴ്സ് മോട്ടോര്‍ വാഹനത്തിന്റെ ഇന്റീരിയറിലെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് ഓള്‍-ബ്ലാക്ക് കളര്‍ തീം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ക്യാബിനില്‍ കുറഞ്ഞ എന്‍വിഎച്ച് ഉറപ്പാക്കാന്‍ വാര്‍ത്തെടുത്ത ഫ്ളോര്‍ മാറ്റുകള്‍, വേഗതയും ആര്‍പിഎമ്മും സൂചിപ്പിക്കുന്ന ഡയലുകളുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും ഉണ്ടായിരിക്കും. നാല് സീറ്റര്‍ പതിപ്പ് വാഹനത്തിന് പിന്‍ഭാഗത്ത് ക്യാപ്റ്റന്‍ സീറ്റുകളാകും ലഭിക്കുകയെന്ന് കമ്പനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

2021 ഫോഴ്സ് ഗൂര്‍ഖ എസ്യുവിക്ക് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും കരുത്ത് നല്‍കുക.
ഈ യൂണിറ്റ് പരമാവധി 89 ബിഎച്ച്പി കരുത്തും 260 എന്‍എംടോര്‍ക്കും സൃഷ്ടിക്കും. 2021 ഫോഴ്സ് ഗൂര്‍ഖയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാര്‍ എസ്യുവി മാത്രമേ എതിരാളിയായിട്ടുള്ളൂ. പുതിയ ഗൂര്‍ഖയ്ക്ക് 10 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Latest