Connect with us

National

ആന്ധ്രയില്‍ പൊട്ടക്കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ച് വനംവകുപ്പ്

പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പുള്ളിപ്പുലിയെ രണ്ട് ദിവസത്തിനകം കാട്ടിലേക്ക് തുറന്ന് വിടുമെന്ന് വനംവകുപ്പ് അറിയിച്ചു.

Published

|

Last Updated

ഹൈദരാബാദ്|ആന്ധ്രയില്‍ പൊട്ടക്കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ച് വനംവകുപ്പ്.
പ്രകാശം ജില്ലയിലെ ഗിഡ്ഡലൂരിലുള്ള ദേവനഗരം ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഒമ്പതര അടി താഴ്ചയുള്ള പൊട്ടക്കിണറ്റിലാണ് പുള്ളിപ്പുലി വീണത്.

സംഭവം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. എട്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പുറത്തെത്തിച്ചത്. പുള്ളിപ്പുലിക്ക് ഭക്ഷണവും വെള്ളവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊട്ട കെട്ടി താഴേക്കിറക്കി നല്‍കിയിരുന്നു.

പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പുള്ളിപ്പുലിയെ രണ്ട് ദിവസത്തിനകം കാട്ടിലേക്ക് തുറന്ന് വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.