Connect with us

Kerala

അരിക്കൊമ്പനെ കണ്ടെത്തി; ആനയുള്ളത് ശങ്കരപാണ്ഡ്യമേട്ടിലെ ചോലക്കുള്ളില്‍

അരിക്കൊമ്പനെ പിടികൂടി ചിന്നക്കന്നാലില്‍ നിന്ന് കൊണ്ട് പോകുന്നതിനായി പ്രത്യേക വാഹനമാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

ഇടുക്കി| അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ് സംഘം. ആനയുള്ളത് ശങ്കരപാണ്ഡ്യമേട്ടിലെ ചോലക്കുള്ളിലെന്ന് വനം വകുപ്പ് അറിയിച്ചു.

ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി നാളെ എട്ട് മണിയോടെ ശ്രമം തുടങ്ങാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. അതിനിടെയാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.

അരിക്കൊമ്പനെ പിടികൂടി ചിന്നക്കന്നാലില്‍ നിന്ന് കൊണ്ട് പോകുന്നതിനായി പ്രത്യേക വാഹനമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. യുക്കാലി തടി ഉപയോഗിച്ചുള്ള കൂടും അരിക്കൊമ്പനെ വലിച്ചു കയറ്റാനുള്ള ക്രെയ്ന്‍ സംവിധാനവും വാഹനത്തിലുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ 150 അംഗ സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്.

 

 

 

 

 

Latest