National
മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു
മാര്‍ച്ച് നാലിന് കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ അരവിന്ദ് കെജ്രിവാളിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് റാവുവിന്റെ രാജി
ബെംഗളുരു| കര്‍ണാടകയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവും മുന്‍ ബെംഗളുരു പൊലീസ് കമ്മീഷണറുമായ ഭാസ്‌കര്‍ റാവു ബിജെപിയില്‍ ചേര്‍ന്നു.11 മാസം മുമ്പാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ റാവു എഎപിയില്‍ ചേര്‍ന്നത്.
ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം, ബിജെപിക്ക് മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താനും നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാനും കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
‘ഏക് ഭാരത്, സമൃദ്ധ് ഭാരത്’ (ഏകഭാരതം, സമൃദ്ധമായ ഇന്ത്യ) ആക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തിപ്പെടുത്താന്‍ നാമെല്ലാവരും കൈകോര്‍ക്കണമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ബിജെപിയില്‍ നല്‍കുന്ന പ്രാധാന്യം എന്നെയും ആകര്‍ഷിച്ചുവെന്നും റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് നാലിന് കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ അരവിന്ദ് കെജ്രിവാളിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് റാവുവിന്റെ രാജി.