Connect with us

Kerala

ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം മുന്‍ എസ് ഐ ജീവനൊടുക്കി

ഇരുവരുടെയും നില അതീവ ഗുരുതരമാണെന്ന് ചേരാനല്ലൂര്‍ പോലീസ് പറഞ്ഞു

Published

|

Last Updated

ചേരാനല്ലൂര്‍ |  ചിറ്റൂര്‍ മുക്കില്‍ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചേരാനല്ലൂര്‍ ചിറ്റൂര്‍പള്ളി സ്വദേശി ഗോപിയാണ് ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചത്. ഇരുവരുടെയും നില അതീവ ഗുരുതരമാണെന്ന് ചേരാനല്ലൂര്‍ പോലീസ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. അഭിഭാഷകനായ ഗോപിയുടെ മകന്‍ കോടതിയില്‍ നിന്നും ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരേയും ആസ്ടര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.