മര്‍കസ് നോളേജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജ് നിയമ പഠന ഗവേഷണ കേന്ദ്രത്തിന് ഡിസംബർ മൂന്നിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ശിലയിടും. ലോ കോളേജില്‍ പുതുതായി തുടങ്ങുന്ന ചെയര്‍ ഫോര്‍ കോണ്‍സ്റ്റിട്ട്യുഷണല്‍ സ്റ്റഡീസിന്റ ഉദ്ഘടനവും ഇതോടൊപ്പം നിര്‍വഹിക്കും.
–
സാമൂഹിക ജീവിതം അനുദിനം സങ്കീര്‍ണമാവുകയും സാങ്കേതികവിദ്യയില്‍ വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലത്ത് പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ നിയമ മേഖലയെ പര്യാപ്തമാക്കും വിധത്തിലുള്ള പുതിയ ഗവേഷണ പഠനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്. മാനവിക വിഷയങ്ങളിലെയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലെയും വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് നിയമ പഠന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുകയെന്നതും ഗവേഷണ പഠന കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.
വീഡിയോ കാണാം