Connect with us

Malappuram

താജുല്‍ ഉലമ ടവര്‍ ശിലാസ്ഥാപനം പ്രൗഢമായി

താജുല്‍ ഉലമാ ടവറിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

Published

|

Last Updated

എടരിക്കോട് | എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന നഗരിയില്‍ പ്രഖ്യാപിച്ച മലപ്പുറം ജില്ലാ പ്രാസ്ഥാനിക ആസ്ഥാനമായ താജുല്‍ ഉലമാ ടവറിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. പ്രാസ്ഥാനിക കുടുംബത്തിലെ മുഴുവന്‍ സംഘടനകളുടെയും ഓഫീസ് സമുച്ചയങ്ങള്‍ക്ക് പുറമേ സ്റ്റുഡന്‍റ്സ് ഹോസ്റ്റല്‍, കേന്ദ്രീയ സാന്ത്വന കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങി നിരവധി സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടവര്‍ എടരിക്കോട് ദേശീയപാതയോരത്താണ് ഉയര്‍ന്നുവരുന്നത്.

ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. അബൂഹനീഫല്‍ ഫൈസി തെന്നല, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, ഊരകം അബ്ദുർറഹ്‌മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,  എന്‍ വി അബ്ദുർറസാഖ് സഖാഫി, കെ സ്വാദിഖലി ബുഖാരി, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണമ്മല്‍ ജലീല്‍, ഹബീബ് കോയ തങ്ങള്‍ ജിദ്ദ, മുഹ്‌യുദ്ധീന്‍ കുട്ടി സഖാഫി പുകയൂര്‍, ബാവ ഹാജി ചിറക്കല്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ഐ സി എഫ്  തുടങ്ങി പ്രാസ്ഥാനിക കുടുംബത്തിലെ പ്രതിനിധികളും  ഉമറാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. വി പി എം ബശീര്‍ പറവന്നൂര്‍ സ്വാഗതവും എ എ റഹീം കരുവാത്ത്കുന്ന് നന്ദിയും പറഞ്ഞു.