Kerala
വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയില്‍
പാലക്കാട് സ്വദേശി മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചി| വാളയാര്‍ കേസിലെ നാലാം പ്രതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് സ്വദേശി മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനം നിലച്ച കമ്പനിയാണ് ഇത്.
സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മരിച്ച മധു. കേസില്‍ ജാമ്യം കിട്ടിയതിനുശേഷം ഇയാള്‍ കൊച്ചിയിലെത്തിയതാണ്. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം.
---- facebook comment plugin here -----